ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തട്ടിപ്പ് ; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ 69കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങി ജീവിച്ച 69കാരൻ പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ ബിങ്‌സണ്‍ ജോൺ ആണ് പിടിയിലായത്. ഏകദേശം 36 വര്‍ഷത്തോളമാണ് ഇയാൾ ഇത്തരത്തിൽ ജീവിച്ചത്.
ഫൈവ് സ്റ്റാർ ഹോട്ടുകളായിരുന്നു ഇയാൾ പ്രധാനമായും തെരഞ്ഞെടുത്തിരുന്നത്. ഹോട്ടലുകളിൽ താമസിച്ച ശേഷം ബില്ലടയ്ക്കുന്നതിന് തൊട്ടുമുൻപ് രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. മോഷണത്തിലൂടെ കൈക്കലാക്കുന്ന ഐഡി പ്രൂഫുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്തിരുന്നത്. ‘ബിക്കിനി കില്ലർ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജാണ് കുറ്റകൃത്യങ്ങൾക്ക് പ്രചോദനമായത് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

ജൂണ്‍ 27ന് ഛത്തീസ്ഡഗിലെ റായ്പൂരിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. റായ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ 63,755 രൂപയുടെ ബില്‍ അടയ്ക്കാതെ ഇയാൾ മുങ്ങുകയായിരുന്നു. 1.48 ലക്ഷം രൂപയുടെ ലാപ്ടോപ്പും ഇയാൾ കൈക്കലാക്കിയിരുന്നു. ഭുവനേശ്വറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. 1990 മുതല്‍ പത്തിലധികം സംസ്ഥാനങ്ങളിലായി ഏകദേശം മുന്നൂറോളം ഹോട്ടലുകളിൽ താമസിച്ചതായി ഇയാൾ പറഞ്ഞു. വിദേശ ടൂർ ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്‍, യോഗ ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ പല വേഷങ്ങളിലായിരുന്നു ജീവിതമെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...