ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം വഴി അപേക്ഷ സമര്‍പ്പിച്ച് ലൈസന്‍സ് ആര്‍ക്കും നേടാം.

ലൈന്‍സ് എടുക്കേണ്ടതിന്റെ നടപടിക്രമങ്ങള്‍: business.gov.om എന്ന സൈറ്റില്‍ പ്രവേശിക്കുക.’ബിസിനസ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതിനുശേഷം ഓണ്‍ലൈനായി ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടെ എഴുതുക. പിന്നീട് ‘ഗോ ടു ലൈസന്‍സ് എന്ന ഓപ്ഷനില്‍ പോയി മൈ കൊമേഴ്‌സ്യല്‍ രജിസ്റ്റര്‍ ലൈസന്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇ-കോമേഴ്സ് ലൈസന്‍സ് ആവശ്യമുണ്ട് എന്ന് കാണിക്കാന്‍ YES എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചെയ്യാന്‍ ഉദ്യേശിക്കുന്ന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുക. നെക്സ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏത് കമ്പിയാണ് എന്ന വിവരം നല്‍കുന്നതിനായി choose places of activtiy എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ കമ്പനിയുടെ പേര്, ഓണ്‍ലൈന്‍ സ്റ്റോര്‍ ലിങ്ക് എന്നിവ ചേര്‍ക്കുക. ആവശ്യമായ രേഖകള്‍ നല്‍കുക. നിര്‍ദേശിക്കുന്ന ഫീസ് അടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...