പ്രമേഹത്തെ അകറ്റാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മിക്ക ആളുകളിലും വളരെ സാധാരണമായ കാണുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായമായവര്‍ മാത്രമല്ല കുട്ടികള്‍ വരെ ഇന്ന് പ്രമേഹത്തിന് ഇരയാകുന്നു. പ്രമേഹം പോലുള്ള രോഗങ്ങള്‍ 40-50 വയസ്സിനു ശേഷം മാത്രം വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ തെറ്റായ ജീവിതശൈലി കാരണം ചെറിയ കുട്ടികള്‍ പോലും ഇതിന് ഇരയാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ലോകമെമ്പാടുമുള്ള ഏകദേശം 350 ദശലക്ഷം ആളുകള്‍ ഈ രോഗം ബാധിക്കുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഈ എണ്ണം ഇരട്ടിയാകും.

ഒരിക്കല്‍ വന്നാല്‍ പിന്നെ ഭേദമാക്കാനാവാത്ത രോഗമാണ് പ്രമേഹം. ഇതിന് ചികിത്സയില്ല നിയന്ത്രിച്ച് നിര്‍ത്താനേ സാധിക്കു. എന്നാല്‍ പ്രമേഹം മാരകമായാല്‍ അത് ശരീരത്തിന് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് പ്രമേഹ രോഗികളില്‍ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നു. ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രമേഹം നിങ്ങള്‍ക്ക് നിയന്ത്രിക്കാം. പ്രമേഹം ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുമ്പ് അത് കണ്ടെത്തേണ്ടത് പ്രധാനമാണ്. സമയബന്ധിതമായി തിരിച്ചറിയുകയും രോഗനിര്‍ണയം നടത്തുകയും ചെയ്താല്‍ പ്രമേഹം നല്ല രീതിയില്‍ നിയന്ത്രിക്കാനാകും. പ്രമേഹം നിയന്ത്രിക്കാനായി ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മരുന്നുകള്‍, ചില വീട്ടുവൈദ്യങ്ങള്‍ എന്നിവ പരീക്ഷിക്കാം.

10 തുളസിയില, 10 വേപ്പില, 10 കൂവളത്തില എന്നിവ വേര്‍തിരിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. ആയുര്‍വേദത്തില്‍ പറയുന്ന പ്രമേഹ മരുന്നുകളില്‍ പ്രധാനമാണ് ഞാവല്‍. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഞാവല്‍ പഴത്തിന്റെ പൊടിയും വെറും വയറ്റില്‍ കഴിക്കുക. രാത്രിയില്‍ ഒരു കപ്പ് വെള്ളം ഒരു ചെമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ വെള്ളം കുടിക്കുക. പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഉലുവ. എല്ലാ ദിവസവും രാവിലെ ഉലുവ ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുക എന്നിവ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....