Wednesday, April 23, 2025 12:41 pm

ഇ – പോസ് തകരാറിൽ ; നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ – പോസ് തകരാറിൽ, മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിങ്ക് കാർഡുള്ളവർക്കാണ് ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇ – പോസ് മെഷീൻ സെർവർ തകരാറിലായത്തോടെ മിക്ക ജില്ലകളിലും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിന്നാലെ തകരാറ് പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചുവെന്നും ബദൽ മാർഗങ്ങളും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

മുമ്പും കിറ്റ് വിതരണം ചെയ്ത സമയങ്ങളിൽ സെർവർ തകരാർ പ്രതിസന്ധിയായിരുന്നു. അന്ന് ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണം ഉടൻ നടപ്പാക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ സംഘടന ആവശ്യപ്പെടുന്നത്. സെപ്റ്റംബർ ഏഴ് വരെ വിവിധ കാർഡ് ഉടമകൾക്ക് സമയക്രമം നിശ്ചയിച്ചാണ് കിറ്റ് നൽകാൻ തുടങ്ങിയത്. എന്നാൽ സെർവർ തകരാർ ഇത് തകിടം മറിക്കുമോയെന്നാണ് ആശങ്ക.

ചൊവ്വാഴ്ച (ഓഗസ്റ്റ് 23) മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്. 29, 30, 31 തീയതികളിൽ നീല കാര്‍ഡുടമകൾക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളിൽ വെള്ള കാര്‍ഡുകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4, 5, 6, 7 തീയതികളിൽ ഓണക്കിറ്റ് കൈപ്പറ്റാൻ അവസരമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്ന് പി ആർ ശ്രീജേഷ്

0
ദില്ലി : പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്....

വിപണിയിലെ കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ വിഭജിക്കണം യുഎസ് ഭരണകൂടം

0
വാഷിം​ഗ്ട്ടൺ : ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം...

അയല്‍വാസിയെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപെട്ട ബംഗാള്‍ സ്വദേശി പിടിയിൽ

0
കോഴിക്കോട് : അയല്‍വാസിയെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപെട്ട ബംഗാള്‍ സ്വദേശി വടകരയില്‍...

ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

0
തിരുവനന്തപുരം : ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന...