തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം ; കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. വട്ടിയൂര്‍ക്കാവ് ശാസ്താ നഗറില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കുന്നുംപുറത്ത് വീട്ടില്‍ രാഹുല്‍ (31) ചെമ്പഴന്തി ഉദയഗിരി കൃഷ്ണ നിവാസില്‍ അജിതന്‍ (37) ചെമ്പഴന്തി കണ്ണങ്കര ഷൈലജ ഭവനില്‍ ശ്രീജിത്ത് (34) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

ചെമ്പഴന്തി ഗുരുമന്ദിരത്തിന് സമീപമുള്ള കടയുടെ മുന്‍പില്‍ ഇരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശി അഭിമന്യുവിനെ ആയുധവുമായി എത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. അഭിമന്യുവിനെ കൂടാതെ ഇയാളുടെ സുഹൃത്തുക്കളെ ആക്രമിക്കുകയും ഇരുചക്ര വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ചെമ്പഴന്തി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിമന്യു ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു. ചെമ്പഴന്തിയിലെ ഒരു കടയ്‌ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന അഭിമന്യുവിനോട് അവിടെയെത്തിയ സംഘം വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിമന്യു ഇത് അനുസരിച്ചില്ല. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...