പ്ലേസ്റ്റോറില്‍ ഇല്ല ; ജനങ്ങളെ ആപ്പിലാക്കുമോ?… കേരളസവാരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്ലേസ്റ്റോറില്‍ ഇല്ല … ജനങ്ങളെ ആപ്പിലാക്കിയോ കേരളസവാരി. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണ്‍ലൈന്‍ ഓട്ടോ–ടാക്സി പദ്ധതിയായ കേരള സവാരി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ഇതുവരെ എത്താത്തോടെ രജിസ്റ്റര്‍ ചെയ്ത ‍ഡ്രൈവര്‍മാരും കാത്തിരിപ്പിലാണ്. ഗൂഗിളിന്‍റെ അനുമതിക്കായുള്ള സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെന്നാണ് തൊഴില്‍ വകുപ്പിന്‍റെ വിശദീകരണം. ഓട്ടോ–ടാക്സികളില്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പദ്ധതി യഥാര്‍ഥ്യമാകാനുള്ള കാത്തിരിപ്പ് നീളുകയാണ്.

മൊബൈലില്‍ പ്ലേ സ്റ്റോറില്‍ കേരള സവാരി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കിയാല്‍ അതു കാണില്ല. കാരണം ആപ്പ് ഇതുവരെയും പ്ലേ സ്റ്റോറില്‍ എത്തിയിട്ടില്ല. സര്‍ക്കാരിന്‍റെ പ്രഖ്യാപനം കേട്ട് നിരവധി പേരാണ് ആപ്ലിക്കേഷനായി മൊബൈലില്‍ തിരയുന്നത്. എന്നാല്‍ ഗൂഗിള്‍ സുരക്ഷപരിശോധന കഴിഞ്ഞാലെ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തൂ എന്നും ഇതാണ് താമസത്തിനിടയാക്കുന്നത് എന്നുമാണ് തൊഴില്‍ വകുപ്പിന്‍റെ മറുപടി. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി ഓട്ടോ–ടാക്സി ഡ്രൈവര്‍മാരാണ് കേരള സവാരി ചലിച്ചു തുടങ്ങാന്‍ കാത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...