ഇ – പോസ് തകരാറിൽ ; നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇ – പോസ് തകരാറിൽ, മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിങ്ക് കാർഡുള്ളവർക്കാണ് ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇ – പോസ് മെഷീൻ സെർവർ തകരാറിലായത്തോടെ മിക്ക ജില്ലകളിലും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിന്നാലെ തകരാറ് പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചുവെന്നും ബദൽ മാർഗങ്ങളും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

മുമ്പും കിറ്റ് വിതരണം ചെയ്ത സമയങ്ങളിൽ സെർവർ തകരാർ പ്രതിസന്ധിയായിരുന്നു. അന്ന് ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണം ഉടൻ നടപ്പാക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ സംഘടന ആവശ്യപ്പെടുന്നത്. സെപ്റ്റംബർ ഏഴ് വരെ വിവിധ കാർഡ് ഉടമകൾക്ക് സമയക്രമം നിശ്ചയിച്ചാണ് കിറ്റ് നൽകാൻ തുടങ്ങിയത്. എന്നാൽ സെർവർ തകരാർ ഇത് തകിടം മറിക്കുമോയെന്നാണ് ആശങ്ക.

ചൊവ്വാഴ്ച (ഓഗസ്റ്റ് 23) മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ കാർഡുടമകൾക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിൽ (ഓഗസ്റ്റ് 23, 24) കിറ്റ് വിതരണം ചെയ്തത്. ഇന്ന് മുതൽ മൂന്ന് ദിവസം (ഓഗസ്റ്റ് 25, 26, 27) പിങ്ക് കാർഡുടമകൾക്കാണ് കിറ്റ് നൽകുന്നത്. 29, 30, 31 തീയതികളിൽ നീല കാര്‍ഡുടമകൾക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളിൽ വെള്ള കാര്‍ഡുകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4, 5, 6, 7 തീയതികളിൽ ഓണക്കിറ്റ് കൈപ്പറ്റാൻ അവസരമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...