Saturday, July 5, 2025 4:03 pm

സംസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം കേരളം വിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം കേരളം വിട്ടു. ഇവര്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ എത്തിയെന്നാണ് വിവരം.തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തിയ സംഘം അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം സ്വന്തം നാട്ടിലേക്ക് പോവുകയായിരുന്നു. കവര്‍ച്ച ശ്രമം നടത്തിയ സംഘത്തിനായി പോലീസ് അന്വേഷണം നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് പ്രതികള്‍ സംസ്ഥാനം വിട്ടത്. ഒര് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് രക്ഷപ്പെട്ടത്. അതേസമയം മോഷ്ടാക്കളെ കുറിച്ച്‌ എല്ലാ ജില്ലകളിലും പോലീസിനും റെയില്‍വേക്കും വിവരം നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ കൊല്ലം പോലീസും റെയില്‍വേ പോലീസും നടപടി സ്വീകരിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പട്ടാപ്പകല്‍ തോക്ക് ചൂണ്ടി ഉത്തര്‍പ്രദേശ് സംഘം മോഷണത്തിന് ശ്രമിച്ചത്. ഇവര്‍ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നത് വന്‍ മോഷണം എന്നും തെളിഞ്ഞിരുന്നു. ഇവര്‍ തുമ്പയിലും മോഷണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. പുതപ്പു വില്‍പനക്കാരായി നഗരം മുഴുവന്‍ മോഷണ സംഘം സഞ്ചരിച്ചു. ആളില്ലാത്ത വീടുകളായിരുന്നു ലക്ഷ്യം. മുഖ്യപ്രതി ഉത്തര്‍ പ്രദേശ് സ്വദേശി മോനിഷിനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കൂടാതെ ഇയാളെ കണ്ടെത്താന്‍ പോലീസ് ലുക് ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.

കോവളത്തുനിന്നും വാടകക്കെടുത്ത സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തില്‍ കറങ്ങി നടന്നത്. വാഹനം വാടകക്ക് എടുത്തവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...

തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

0
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ്...

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...