ഇ-സമൃദ്ധ : സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇ-സമൃദ്ധയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴച്ച (ഓഗസ്റ്റ് 30) രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വെറ്ററിനറി ആശുപത്രിയിലും ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം പൂര്‍ണതോതില്‍ സജ്ജമായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പ് സമര്‍പ്പണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.

എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. മഹേഷ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും. മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കുക, സൈബര്‍ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-സമൃദ്ധ പദ്ധതി (ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി റെജില്‍ പദ്ധതി വിശദീകരിക്കും. ‘സൈബര്‍യുഗം- മാറുന്ന മൃഗസംരക്ഷണ മേഖല’ വിഷയത്തില്‍ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സിഡിഐപിആര്‍ഡി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കെഎല്‍ഡിബി അസിസ്റ്റന്റ് മാനേജര്‍ ഡോ. അവിനാശ് കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. രജിസ്ട്രേഷന്‍ രാവിലെ 8.30 ന് ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...