ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്‌സണായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന ഇ-സഞ്ജീവനി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍, ടെലി മെഡിസിന്‍ ജില്ലാ നോഡല്‍ ഓഫീസര്‍, മെഡിക്കല്‍ കോളേജിലെ ടെലി മെഡിസിന്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ ഇ-സഞ്ജീവനിയിലൂടെ നല്‍കുന്നത് വഴി ആരോഗ്യ മേഖലയ്ക്ക് സമഗ്ര വളര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളിലെ ആരോഗ്യ മേഖലയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത് പദ്ധതിയുടെ വിജയമായി കാണണമെന്നും കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമാണ് ഇ-സഞ്ജീവനിയിലൂടെ ലഭ്യമാകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...