അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് ഇ ശ്രീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അതിവേഗ റെയിൽ പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡിഎംആർസിയെ ഏൽപ്പിച്ചാൽ കൊച്ചി മെട്രോ മാതൃകയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം ഡിഎംആർസി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വർധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂർത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ഉയരില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ഏറ്റവും നല്ല രീതിയില്‍ കേരളത്തില്‍ ചെയ്യാന്‍ കഴിയുന്ന പ്രൊജക്ടായിരിക്കും ഇതെന്നും ഉപസമിതി ചൂണ്ടിക്കാട്ടുന്നു. ഇ ശ്രീധരന്‍ നല്‍കിയിരിക്കുന്ന പ്രൊപ്പോസല്‍ പ്രകാരം തുരങ്കപാത വരുന്നത് പൂജപ്പുര മുതല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ 20 കിലോമീറ്ററായിരിക്കും. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍.ശ്രീധരന്‍ മുന്നോട്ടുവെച്ച പ്രൊപ്പോസല്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തുന്നു. പദ്ധതിയുമായി മുന്നോട്ടപോകാമെന്നും ഉപസമിതി പറയുന്നു. ഉപസമിതിയുടെ സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.

ഇ ശ്രീധരന്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍. ഈ ഉപസമിതി അഞ്ച് തവണ യോഗം ചേര്‍ന്നു. ഇ ശ്രീധരന്‍ സമര്‍പ്പിച്ച ഇന്ററിം റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു.ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു.ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഇ ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയത്. ഇക്കാര്യങ്ങള്‍ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...