ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം.

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ വരുമെന്നും ഇ. ശ്രീധരൻ വിശദീകരിക്കുന്നുണ്ട്. ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....