ഇടുക്കി : മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുക്കി വിടുമെന്ന് തമിഴ്നാട് സർക്കാർ. അടുത്ത ഘട്ടത്തിൽ മൂന്ന് ഷട്ടറുകൾ കൂടി തുറക്കുകയും എല്ലാ ഷട്ടറുകളും 50 സെമീ വീതം ഉയർത്തുകയും ചെയ്യും. സെക്കൻഡിൽ 2754 ഘനയടി വെള്ളമാവും ഈ രീതിയിൽ തുറന്നു വിടുക. നിലവിൽ പത്ത് ഷട്ടറുകൾ 30 സെമീ വീതം ഉയർത്തിയാണ് വെള്ളം ഒഴുക്കി കളയുന്നത്. മുല്ലപ്പെരിയാറില്‍ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറില്‍ വാണിംഗ് ലെവലിന് താഴെയാണ് നിലവിൽ ജലനിരപ്പ്. അതിനാൽ ഡാം തുറന്നാലും അപകട സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുക്കി വിടുമെന്ന് തമിഴ്നാട് സർക്കാർ
RECENT NEWS
Advertisment