തൂക്കത്തിലെ തിരിമറി കണ്ടെത്താൻ ഇ-ത്രാസ് ; റേഷൻകടകളെല്ലാം ഡിജിറ്റലാവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കള്ളത്തൂക്കം പിടിക്കാനും അർഹരുടെ കൈകളിൽത്തന്നെ റേഷൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി റേഷൻകടകളിൽ ഇ-നിരീക്ഷണം ഊർജിതമാക്കുന്നു. ഇതിനായി എല്ലാ റേഷൻകടകളിലും ഇലക്‌ട്രോണിക് അളവുതൂക്കയന്ത്രം നിർബന്ധമാക്കും. അവയെ ഇ-പോസ് യന്ത്രവുമായി സംയോജിപ്പിച്ച് റേഷൻവിതരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. റേഷൻവിതരണ സോഫ്റ്റ്‌വേറിൽ ഗുണഭോക്താവിന്റെ ചിത്രം തെളിയുന്നതരത്തിൽ കടകളെല്ലാം ആധുനികീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അധികൃതർ പറഞ്ഞു.
ഇ-പോസും ഇ-അളവുതൂക്കയന്ത്രവും സംയോജിപ്പിച്ച് റേഷൻവിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രനിർദേശം വന്നിട്ട് വർഷങ്ങളായി. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇതിനൊരു ശ്രമമുണ്ടായെങ്കിലും നടപ്പായില്ല.

ചില റേഷൻകടക്കാർ ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്റെ മുഴുവൻ തുകയും അടയ്ക്കാറില്ലെന്നാണ് സർക്കാരിനു ലഭിച്ച പരാതി. അളവിലുള്ള വ്യത്യാസവും ചില ഘട്ടങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പുമൊക്കെ ശ്രദ്ധയിൽപ്പെട്ടു. കേന്ദ്രസർക്കാർ റേഷൻവിതരണത്തിൽ കാര്യക്ഷമത ഉറപ്പാക്കാൻ തുടർച്ചയായി നിർദേശങ്ങൾ പുറപ്പെടുവിക്കുന്ന ഈ സാഹചര്യത്തിലാണ് ഇ-നിരീക്ഷണ പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...