ഇ 20 പെട്രോൾ : സുരക്ഷിതമെന്ന് പ്രമുഖ വാഹന നിർമാണ കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന ഇന്ധനം സുരക്ഷിതമാണെന്ന് വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്‌കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികളെല്ലാം ഇ 20-യെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കാവൂ എന്ന് മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ദീർഘകാലത്തെ ലബോറട്രി പരീക്ഷണത്തിനും വിവിധ രാജ്യങ്ങളിൽ പരീക്ഷണത്തിനുംശേഷമാണ് പെട്രോളിനൊപ്പം എഥനോൾ ചേർക്കുന്നത് നടപ്പാക്കുന്നത്. പഴയ വാഹനങ്ങളിലടക്കം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നതായി ടൊയോട്ട കിർലോസ്‌കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി.

അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള യു.എൻ.ഇ.സി.ഇ. സ്റ്റാൻഡേഡ് അനുസരിച്ചാണ് മിശ്രണമെന്നും അദ്ദേഹം പറയുന്നു. ഇ 20 പെട്രോളിന് സർട്ടിഫിക്കേഷൻ ഇല്ലാത്ത, മൂന്നുവർഷം മുൻപ് നിർമിച്ച 1.5 കോടി വാഹനങ്ങൾ പരിശോധിച്ചതിൽ ഒന്നിലും തുരുമ്പിന്റെ പ്രശ്‌നം കണ്ടെത്താനായില്ലെന്ന് മാരുതി സുസുക്കി പറയുന്നു. കമ്പനിയുടെ സർവീസ് ശൃംഖലകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...