ഇ-20 പെട്രോളിനെതിരേ അനാവശ്യ വിവാദവും ഭീതിപരത്തലും : കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോളിനെതിരായ പ്രചാരണങ്ങൾ ആസൂത്രിത വിവാദവും ഭീതിപരത്തലുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഫ്‌ളെക്സ് ഫ്യുവൽ വാഹനങ്ങൾക്കായി ഇന്ത്യ ഇ-85 ഇന്ധനം പുറത്തിറക്കിയതിന് പിന്നാലെയാണ് ആസൂത്രിത വിവാദങ്ങളും ഭീതിപരത്തുന്ന പ്രചാരണവും തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ഇ-20 ഇന്ധനം 2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ലഭ്യമാണ്. ഇരുപതു കോടിയിലേറെ ഇരുചക്രവാഹനങ്ങളും 20 ലക്ഷത്തിലേറെ നാലു ചക്ര വാഹനങ്ങളും ഇതുപയോഗിക്കുന്നുണ്ട്. ഇന്ധനകാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാവാൻ ശ്രമിക്കുമ്പോഴേക്കും എഥനോളിനെതിരേ പ്രചാരണം തീവ്രമാകുമെന്ന് മന്ത്രി പറഞ്ഞു. പെട്രോളിൽ ചേർക്കുന്ന ഓരോ ലിറ്റർ എഥനോളും അസംസ്‌കൃത എണ്ണയുടെ കയറ്റുമതി കുറയ്ക്കും.

ഇന്ത്യയുടെ ഊർജസുരക്ഷ ശക്തമാക്കാനും വായുമലിനീകരണം കുറയ്ക്കാനും കർഷകരെ സഹായിക്കാനും ഇതുപകരിക്കും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അന്താരാഷ്ട്ര സംഘർഷങ്ങളുണ്ടാക്കുന്ന ആഗോള എണ്ണവില വർധന ബാധിക്കാതിരിക്കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...