Wednesday, May 1, 2024 7:29 am

ഇനി റിയൽമി ഫോണുകൾക്കൊപ്പം ചാർജറില്ല

For full experience, Download our mobile application:
Get it on Google Play

ഇനി ഫോണുകൾക്കൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നാർസോ 50എ പ്രൈമിനൊപ്പം ചാർജർ നൽകില്ലെന്ന് റിയൽമി അറിയിച്ചു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്നും റിയൽമി വിശദീകരിച്ചു. നാർസോ 50എ പ്രൈം ഫോണുകൾക്കൊപ്പം മാത്രമാവും ചാർജറുകൾ നൽകാത്തത്. ഈ തീരുമാനത്തോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുമെന്നും തീരുമാനം വില്പനയെ ബാധിക്കുമോ എന്നും അറിയാനാണ് കമ്പനിയുടെ ഈ നീക്കം.

ആപ്പിൾ ആണ് ആദ്യം ഈ പതിവ് ആരംഭിച്ചത്. ആപ്പിളിൻ്റെ ഐഫോണുകൾക്കൊപ്പം ഇപ്പോൾ ചാർജറോ ഹെഡ്സെറ്റോ ലഭിക്കാറില്ല. മറ്റ് പല മൊബൈൽ കമ്പനികളും ഇപ്പോൾ ബോക്സിൽ ഹെഡ്സെറ്റ് നൽകുന്നില്ല. ഇവ പ്രത്യേകം പണം കൊടുത്ത് വാങ്ങണം. ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും ആപ്പിൾ ഇതിൽ നിന്ന് പിന്മാറിയിട്ടില്ല.

ചാർജറുകൾ ഒഴിവാക്കുന്നതോടെ ഫോണുകൾ വിലകുറച്ച് നൽകാൻ കഴിയുമെന്നാണ് റിയൽമി പറയുന്നത്. എന്നാൽ ചാർജർ ഒഴിവാക്കിയാൽ കമ്പനിക്ക് ലാഭമുണ്ടാവുമെന്ന വസ്തുത ആപ്പിൾ അംഗീകരിച്ചിട്ടില്ല. ബോക്സിൽ നിന്ന് ചാർജറും ഹെഡ്സെറ്റും നീക്കം ചെയ്തതിനെ തുടർന്ന് ആപ്പിൾ കമ്പനി ഏകദേശം 650 കോടി ഡോളർ ലാഭമുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി തിരിച്ചടയ്ക്കാൻ എത്തിച്ച ഒരു കോടിയുടെ സീരിയൽ നമ്പറുകൾ പരിശോധിക്കും

0
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യയിൽ തിരിച്ചടയ്ക്കാൻ...

അമേഠി,റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

0
ഡല്‍ഹി: അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അമേഠി...

സംസ്ഥാനം ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും

0
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ...

കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ തൊഴിലെടുക്കാം

0
ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ...