സേതുരാമയ്യരുടെ അഞ്ചാം വരവ് ; ടീസർ വൈറൽ

For full experience, Download our mobile application:
Get it on Google Play

സേതുരാമയ്യർ സിബിഐ സിനിമാ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ൻ്റെ ടീസർ പുറത്തിറങ്ങി. സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബിജിഎമുമൊക്കെ ഉൾപ്പെടുത്തിയുള്ള ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചിലത് സിനിമയിലുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.

മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

32 വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയില്‍ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യര്‍ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

0
തളിക്കുളം: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തളിക്കുളം പത്താംകല്ല്...

ഡിവൈഎഫ്ഐയുടെ മാത്രമല്ല യൂത്ത് കോൺഗ്രസിന്‍റേയും സേവാഭാരതിയുടെയും രാഷ്ട്രീയപ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ

0
തിരുവനന്തപുരം: പൊതിച്ചോറിൽ നിലപാടിലുറച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും...

തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

0
ന്യൂഡൽഹി: തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി....

വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് പ്രതി

0
ആലുവ: കളമശേരി പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പോലീസ്...