ചൈനയിലെ ഭൂചലനത്തില്‍ മരണസംഖ്യ 46 ആയി ഉയര്‍ന്നു ; അനുശോചനം അറിയിച്ച്‌ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ബീജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 46 ആയി ഉയര്‍ന്നു. അന്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12:25ഓടെയാണ് മേഖലയില്‍ ഭൂചലനമുണ്ടായത്. മരിച്ചവരില്‍ 29 പേര്‍ ലുഡിംഗ് കൗണ്ടിയിലുള്ളവരും 17 പേര്‍ യാന്‍ സിറ്റിയില്‍ നിന്നുള്ളവരുമാണ്.

പ്രദേശത്ത് ഇപ്പോഴും തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുക എന്നതിന് പ്രഥമ പരിഗണന കൊടുക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു.

മേഖലയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സിചുവാനിലെ ഭൂകമ്പത്തില്‍ തകര്‍ന്നവര്‍ക്ക് അനുശോചനം അറിയിക്കുന്നതായി ചൈനയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ട്വീറ്റില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...