ഈസ്റ്റ് ഡൽഹി തീപിടിത്തം ; അനുശോചിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിൽ ഒൻപത് പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച നാല് നില കെട്ടിടത്തിൻ്റെ തീപിടിത്തത്തിന് കാരണമായത് എ.സിയിൽ നിന്ന് തീപടർന്നതെന്ന് സൂചന. പ്രദേശത്തെ താമസക്കാരനായ ആളാണ് തീപടരാൻ കാരണം എയർ കണ്ടീഷണറിൽ നിന്നുള്ള തീയാകാമെന്ന് സംശയം പ്രകടിപ്പിച്ചത്. അപകടത്തിൽ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. അപകടമുണ്ടായ നാലു നില കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചോളം പേരെ ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കെട്ടിടത്തിൽ തീപടർന്നത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ ലഭിച്ച വിവരം. തീയണയ്ക്കാനായി പ്രദേശത്ത് പതിനാലോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ കുതിച്ചെത്തിയിരുന്നു. അതീവ ദുഃഖകരമായ സംഭവമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രതികരിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

0
തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ...

എബോള വ്യാപനം : മാസങ്ങൾക്കുമുമ്പേ രോഗവ്യാപനം തുടങ്ങി, തിരിച്ചറിയാൻ വൈകി ; ഡബ്ള്യുഎച്ച്ഒ

0
ആഫ്രിക്ക : രോഗവ്യാപനത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ ഡി.ആർ.കോംഗോയിൽ എബോള പ‌ടർന്നുതുടങ്ങിയിരുന്നുവെന്ന്...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...