മലപ്പുറം എടവണ്ണയിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടവണ്ണയിൽ കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. അരീക്കോട് തിരട്ടമ്മൽ സ്വദേശിയായ വിപി റഹീസാണ് (33) എടവണ്ണ പൊലീസിന്റെ പിടിയിലായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് എടവണ്ണ സിബി ഹാജി പാലം പരിസരത്ത് വെച്ച് പ്രതിയെ പിടികൂടിയത്. അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. പൊലീസ് നടത്തിയ നൈറ്റ് പെട്രോളിംഗിനിടെ സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ മധ്യഭാഗത്തെ സീറ്റിനടിയിൽ കാർപ്പെറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

പിടിയിലായ റഹീസ് തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി ബിസിനസ് നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. എടവണ്ണയിലെ വിജനമായ മേഖലകളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി നാട്ടുകാർ വ്യാപകമായ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയതിനിടെയാണ് പ്രതി വലയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....