യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ. പോലീസ് ട്രെയിനി ശംഭു ആർ. കൃഷ്ണനാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപയാണ് ഇയാൾ സഹപ്രവർത്തകരിൽ നിന്നും തട്ടിയെടുത്തത്. ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ അക്കൗണ്ടിലേക്കാണ് സഹപ്രവർത്തകർ തുക കൈമാറിയത്. എന്നാൽ ഈ പണം ഉപയോഗിച്ച് യൂണിഫോം വാങ്ങുന്നതിന് പകരം ഓൺലൈൻ ഗെയിമിങ് കളിച്ച് മുഴുവൻ തുകയും നഷ്ടപ്പെടുത്തുകയായിരുന്നു. യൂണിഫോം ലഭിക്കാതായതോടെ സഹപ്രവർത്തകർ കാര്യം തിരക്കിയപ്പോഴാണ് പണം ഓൺലൈൻ ഗെയിമിംഗിൽ നഷ്ടപ്പെട്ട വിവരം ഇയാൾ വെളിപ്പെടുത്തുന്നത്.

സഹപ്രവർത്തകരുടെ പരാതിയിൽ തിരുവനന്തപുരത്ത് പരിശീലനം നടക്കുകയായിരുന്ന ട്രെയിനിങ് ക്യാമ്പിൽ നിന്നുമാണ് പേരൂർക്കട പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന വകുപ്പുതല നടപടികളുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...