കണ്ണൂർ ആറളത്ത് പൊലീസുകാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ആറളത്ത് പോലീസുകാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യു.വിലെ സിവിൽ പോലീസ് ഓഫീസർ ഷാമിൽ റഹ്മാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവാഞ്ചേരി പുളിയൻ പീടികയിൽ വെച്ചാണ് മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഷാമിൽ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കണ്ണവത്തുള്ള സഹപ്രവർത്തകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ഷാമിൽ എത്തിയത്. കല്യാണ ചടങ്ങുകൾക്ക് ശേഷം മടങ്ങിപ്പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷാമിലിന്റെ മൃതദേഹം നിലവിൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണവം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...