നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു ; വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെള്ളിപറമ്പിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി കെ.എം. ബാലകൃഷ്ണൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ നിയന്ത്രണം നഷ്ടമായി ബാലകൃഷ്ണന്റെ സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

കാർ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർക്കെതിരെ നടപടികൾ ആരംഭിച്ചതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. മരിച്ച കെ.എം. ബാലകൃഷ്ണൻ പൊതുമരാമത്ത് വകുപ്പിലെ കോൺട്രാക്ടറായിരുന്നു. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്നംകുളത്ത് പന്നിപ്പനി സ്ഥിരീകരിച്ചു

0
തൃശൂർ: കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റിലെ പന്നികളിൽ...

ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

0
ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള...

ചർച്ച ഫലം കണ്ടു ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പിൻവലിച്ചു

0
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയിച്ചതിന്...

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം തട്ടിയെടുത്തു ; പോലീസുകാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ പോലീസുകാരൻ അറസ്റ്റിൽ....