ഉപരോധം പിൻവലിക്കാതെ ഹോർമുസ് തുറക്കില്ല ; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഇറാന്റെ സമുദ്രാതിർത്തിയിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള സൈനിക നടപടികൾ പൂർണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് സേനയുടെ സമുദ്ര ഉപരോധം തുടരുവോളം ഹോർമുസ് തുറക്കുന്നതു ചർച്ച ചെയ്യില്ലെന്നും പ്രതിവാര വാർത്താ സമ്മേളനത്തിൽ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. കപ്പൽപാത സംബന്ധിച്ച് ഒമാനുമായുള്ള ചർച്ച പുരോഗമിക്കുന്നതായും ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ സംയുക്ത പ്രസ്താവനയുണ്ടാകുമെന്നും വക്താവ് പറഞ്ഞു. മുൻകൂർ അനുമതിയില്ലാത്ത ഡ്രോൺ പറത്തുന്നതിനെ ഭീകരവാദമായി പരിഗണിച്ചു കൈകാര്യം ചെയ്യുമെന്ന് ഇറാഖ് പ്രഖ്യാപിച്ചു.

ഇറാഖിൽനിന്ന് ഇറാൻ അനുകൂല സംഘങ്ങൾ അയൽ രാജ്യങ്ങളിലേക്കു ഡ്രോൺ ആക്രമണം തുടരുന്നതിനിടെയാണ് അറിയിപ്പ്. അബുദാബിയിലെ ബറാഖ ആണവ നിലയം ലക്ഷ്യമാക്കിയെത്തിയ ഡ്രോണുകൾ ഇറാഖിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യെമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ചെങ്കടൽ തുറമുഖ നഗരമായ മൊക്കയിൽ നടത്തിയ ആക്രമണത്തിൽ 4 സൈനികർ അടക്കം 7 യെമനികൾ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. 30 പേർക്കു പരുക്കുണ്ട്. മോക്ക ഭരിക്കുന്നതു സൗദി പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രാദേശിക ഭരണകൂടമാണ്. സൈനിക സൗകര്യങ്ങൾക്ക് ആക്രമണത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി. ഹൂതികളുടെ 11 ഡ്രോണുകൾ തകർത്തതായും സൈന്യം അറിയിച്ചു.

അതിനിടെ, തുടർച്ചയായി കപ്പലുകൾ ആക്രമിക്കപ്പെടുന്നതിനാൽ ഹോർമുസിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്ന് അബുദാബി നാഷനൽ ഓയിൽ കമ്പനി അറിയിച്ചു. എണ്ണ കയറ്റുമതിക്കു ബദൽ മാർഗങ്ങൾ കണ്ടെത്താൻ അഡ്നോക് ശ്രമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....