ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. ആപ്പിളിലടങ്ങിയിരിക്കുന്ന ടാർടാറിക് ആസിഡ് കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്. ആപ്പിളിൻറെ തൊലിയിലടങ്ങിയിരിക്കുന്ന ‘പെക്ടിൻ’ ശരീരത്തിലെ വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ ഏറെ നല്ലതാണ്. ശ്വാസകോശ കാൻസർ, സ്തനാർബുദം, എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിൾ സഹായിക്കും. ആപ്പിള്‍ ജ്യൂസ് ധാരാളം കുടിക്കുന്നത് തലച്ചോറില്‍ അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന അസറ്റോകൊളിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും.
ക്വെർസെറ്റിൻ, കാറ്റെച്ചിൻ, ക്ലോറോജെനിക് എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റ് സസ്യ സംയുക്തങ്ങളാൽ സമ്പന്നമാണ് ആപ്പിൾ. ആപ്പിളിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും, ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക കുറവാണ്, ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. ഇതിനർത്ഥം പ്രമേഹമുള്ളവർക്കും ആപ്പിൾ ധൈര്യമായി കഴിക്കാം.
ദഹന പ്രക്രിയ മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നാരുകളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ധാതുക്കൾ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ സിയുടെയും അളവ് ഇതിൽ വളരെ കൂടുതലാണ്. ആപ്പിളിലെ ഫ്ലേവനോയ്ഡുകളുടെ സഹായത്താൽ, ശരീരത്തിലെ വീക്കം മൂലമുണ്ടാകുന്ന ദോഷങ്ങളിൽ നിന്നും നിങ്ങൾക്ക് സുരക്ഷിതമായിരിക്കാൻ കഴിയും. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്ന് പറയുന്നത് വെറുതെയല്ല.