Wednesday, April 17, 2024 10:46 pm

ദിവസവും രണ്ടോ മൂന്നോ പച്ച വെളുത്തുള്ളി കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

മിക്ക ഭക്ഷണങ്ങളിലും നാം ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ കാണപ്പെടുന്ന ‘അല്ലിസിൻ’ എന്ന പദാർത്ഥമാണ് അതിന്റെ ഗുണഫലങ്ങൾക്ക് കാരണം. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദം എന്നറിയപ്പെടുന്ന രക്താതിമർദ്ദം വിവിധ രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായകമാണ്.

Lok Sabha Elections 2024 - Kerala

വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് സഹായിക്കുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതിനൊപ്പം ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നതിനും ഫലപ്രദമാണ്. വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ജലദോഷവും ചുമയും തടയാൻ മികച്ചൊരു പ്രതിവിധിയാണ്. വെളുത്തുള്ളി ചതച്ച രണ്ട് അല്ലി രാവിലെ ആദ്യം കഴിക്കുന്നതാണ് മികച്ച ഫലം. വെളുത്തുള്ളി സപ്ലിമെന്റുകൾ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവും ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതിൽ വിജയിച്ചതായി ചില പഠനങ്ങൾ പറയുന്നു.

വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളെക്കുറിച്ച് സമീപകാല ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി മുഖം വൃത്തിയായി സംരക്ഷിക്കാനും സഹായകമാണ്.

വെളുത്തുള്ളി കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അതിലെ ബയോ ആക്റ്റീവ് തന്മാത്രകൾ കാൻസർ കോശങ്ങളുടെ വ്യാപനത്തെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. വെളുത്തുള്ളി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. വെളുത്തുള്ളിയിൽ 20-ലധികം പോളിഫെനോളിക് ഘടകങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും പോലുള്ള ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷണങ്ങളിലൊന്നാണ് വെളുത്തുള്ളി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലബനാനിൽ വ്യോമാക്രമണം ; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന് ഇസ്രായേൽ

0
ലബനാൻ: ലബനാന്റെ ഉൾപ്രദേശമായ ബേകാ താഴ്‌വരയ്ക്കു നേരെ ഇസ്രായേൽ വ്യോമാക്രമണം. ഹിസ്ബുല്ലയുടെ...

കോവിഡ് വീണ്ടും ; ജാഗ്രത വേണമെന്ന് ഐ.എം.എ

0
കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,...

കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസിൽ ദമ്പതികൾക്കും ബന്ധുവായ യുവാവിനും 34 വർഷം കഠിന തടവും...

0
മലപ്പുറം: കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസിൽ ദമ്പതികൾക്കും ബന്ധുവായ യുവാവിനും 34...

സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സിഎജി കണ്ടെത്തൽ

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സിഎജി കണ്ടെത്തൽ....