മുളപ്പിച്ച കടലയിലെ ആരോ​ഗ്യ ​ഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

കടല രണ്ടു തരത്തിലുണ്ട്. വെളുത്ത കടലയും ബ്രൗൺ നിറത്തിലെ കടലയും. ഇതിൽ കറുത്ത നിറത്തിലെ കടലയ്ക്ക് ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ഇത് മുളപ്പിച്ച് വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നൽകും. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കടല. ഇതിൽ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്. പ്രമേഹരോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ് ഇത്. കടല മുളപ്പിച്ചത് വേവിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വേവിയ്ക്കാതെ പച്ചയ്ക്ക് കഴിയ്ക്കുന്നതും നല്ലതാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമായ ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചർമാരോഗ്യം
ചർമാരോഗ്യത്തിന് ഏറെ നല്ലതാണ് കടല. കടലയിൽ മാംഗനീസ് ഉള്ളതിനാൽ ഇത് ചർമത്തിൽ ഉണ്ടാകുന്ന അകാലവാർധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു. ഇത് ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്കെതിരേ പോരാടാൻ ശേഷിയുള്ള ഒന്നാണ്. ഇതിനാൽ തന്നെ പ്രായക്കുറവിന് ഇത് സഹായിക്കുന്നു.
പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നൽകാൻ സഹായിക്കുന്ന ഒന്നാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....