പുറംതൊലി കളയാതെവേണം ഈ പച്ചക്കറികള്‍ കഴിക്കുവാന്‍

For full experience, Download our mobile application:
Get it on Google Play

പാചകം ചെയ്യുന്നതിന് മുമ്പ് പല പച്ചക്കറികളുടെയും തൊലി നമ്മൾ നീക്കം ചെയ്യാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അത് ശരിയാവണമെന്നില്ല. കാരണം പല പച്ചക്കറികളുടെയും തൊലികളിൽ കൂടുതൽ പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു. തൊലി കളയുന്നതോടെ അവയുടെ ഗുണം നഷ്ടപ്പെടുന്നു. തൊലി കളയാതെ കഴിക്കുന്നത് പോഷകഗുണങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ സഹായിക്കും. അത്തരത്തില്‍ തൊലി കളയാതെ തന്നെ ഉപയോഗിക്കാവുന്ന ചില പച്ചക്കറികളെക്കുറിച്ചാണ് വിശദമാക്കുന്നത്. അധികമാളുകളും ഉരുളക്കിഴങ്ങ് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കുന്നത്. ഇത് ശരിയല്ല, കാരണം ഉരുളക്കിഴങ്ങിന്റെ  തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യവും വിറ്റാമിന്‍ സിയും തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തൊലി കളയാതെ ഉപയോഗിക്കുന്നതാണ് നല്ലത്.

ക്യാരറ്റിന്റെ  തൊലിയിൽ ധാരാളം ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. കുക്കുമ്പറിന്റെ തൊലിയിൽ വിറ്റാമിനുകളും ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ തന്നെ ഉപയോഗിക്കാം. വഴുതനങ്ങയുടെ തൊലി നാസുനിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റിന്റെ ഉറവിടമാണ്. കൂടാതെ ഇവയിൽ ഫൈബറും അടങ്ങിയിട്ടുണ്ട്. കാപ്സിക്കത്തിന്റെ തൊലിയിലും വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും തൊലി കളയാതെ ഉപയോഗിക്കാം. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയുടെ തൊലിയും കഴിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...