എബോള വ്യാപനം രൂക്ഷം, 220 മരണം ; വിമാനയാത്രക്കാർക്ക് കോവിഡ് മാതൃകയിൽ നിയന്ത്രണങ്ങളും പരിശോധനകളും വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിൽ 220 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. രോഗം കണ്ടെത്തുന്നതിലെ കാലതാമസവും സുരക്ഷിതമല്ലാത്ത സംസ്കാര രീതികളുമാണ് രോഗവ്യാപനം വർദ്ധിപ്പിക്കുന്നത്.കോംഗോയിൽ എബോള രോഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹങ്ങൾ ബന്ധുക്കൾ കൊണ്ടുപോകുന്നതും സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും രോഗം പടരാൻ കാരണമാകുന്നു.

കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളിലും രോഗബാധയുണ്ടാകാൻ ഉയർന്ന സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എബോള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്കായി ഡിജിസിഎ പുതിയ പ്രോട്ടോക്കോൾ പുറപ്പെടുവിച്ചു. ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ ഓൺ-ബോർഡ് നിരീക്ഷണം കർശനമാക്കണം. യാത്രക്കാരിൽ നിന്ന് ഹെൽത്ത് ഡിക്ലറേഷൻ ഫോമുകൾ നിർബന്ധമായും ശേഖരിക്കണം. യാത്രയ്ക്കിടെ രോഗലക്ഷണങ്ങളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും പ്രത്യേക അനൗൺസ്‌മെന്റുകൾ നൽകണം. വിദേശത്തുനിന്നും ഇന്ത്യയിൽ എത്തിയ ശേഷം 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഈ മാസം 22-നാണ് ഡിജിസിഎ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിമാനക്കമ്പനികൾക്ക് കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...