ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

2028ഓടുകൂടി ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് വിപണിയിലെത്തിക്കാനുള്ള ജോലികള്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ജോലി ആരംഭിച്ചതായി സിസിഎസ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. എന്നാല്‍ ഈ ആശയം ആദ്യമായി ചര്‍ച്ചയാകുന്ന ഒന്നല്ല. 2013ല്‍ എല്‍ജി ഫ്‌ളെക്‌സ് എന്ന പേരില്‍ ഒരു കര്‍വ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഇതേ ആശയത്തില്‍ രൂപീകരിച്ച ഒന്നായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തപുവിട്ടിട്ടില്ല.

സെല്‍ഫ് ഹീലിങ് ഡിസ്പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ പരിഹരിക്കപ്പെടും. നിര്‍മാണ ചെലവ് മൂലം ആദ്യ വര്‍ഷങ്ങളില്‍ വിലയേറിയ ഫോണുകളില്‍ മാത്രമായിരിക്കാം ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക. എന്നിരുന്നാലും ഇത് എങ്ങനെ നേടിയെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൽജി പൊതുജനങ്ങളുമായി പങ്കിട്ടില്ല. പൂർണ്ണമായും തകർന്ന ഡിസ്പ്ലേ ശരിയാക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞേക്കില്ല. പകരം അത് ദിവസേനയുള്ള ചെറിയ പോറലുകൾ പരിഹരിച്ചു നൽകും. മോട്ടറോളയും ആപ്പിളും പോലുള്ള ബ്രാൻഡുകൾ സെൽഫ് ഹീലിംഗ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആപ്പിളിലാവും ഈ സാങ്കേതിക വിദ്യ ആദ്യം വരുക.

.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...