അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഇ​ക്കോ ബാ​ങ്ക്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വീ​ടു​ മാ​റു​മ്പോ​ഴോ വീ​ട്ടി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​മ്പോ​ഴോ അ​ജൈ​വ പാ​ഴ്‌വസ്തു ഏ​റെ​യു​ണ്ടെ​ങ്കി​ല്‍ അ​വ നേ​രി​ട്ട് കൈ​മാ​റാ​ന്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റിന്‍റെ നി​ര്‍​ദേശ​മ​നു​സ​രി​ച്ച് ഇ​ക്കോ ബാ​ങ്കു​ക​ള്‍ ജി​ല്ല​ക​ളി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‌പു​നഃചം​ക്ര​മ​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​യ്ക്കു വി​ല ന​ല്‍​കി വാ​ങ്ങും. പു​നഃചം​ക്ര​മ​ണ സാ​ധ്യ​ത ഇ​ല്ലാ​ത്ത​വ​ക്ക് ചെ​റി​യ​തു​ക ക​മ്പ​നി ഈ​ടാ​ക്കി​യു​മാ​ണ് ഇ​ക്കോ ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ല്ലാ ജി​ല്ല​യി​ലും ഓ​രോ കേ​ന്ദ്രം വീ​ത​മാ​ണ് ഇ​ക്കോ ബാ​ങ്കി​ന് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഓ​മ​ല്ലൂ​രി​ലു​ള്ള ക​മ്പ​നി ഗോ​ഡൗ​ണാ​ണ് ഇ​ക്കോ ബാ​ങ്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

‌അ​ജൈ​വ ​പാ​ഴ്‌വസ്തു​ക്ക​ള്‍ ചാ​ക്കി​ല്‍ പാ​യ്ക്ക് ചെ​യ്ത് ഇ​ക്കോ​ബാ​ങ്കി​ല്‍ എ​ത്തി​ക്കാ​നാ​കും. ഭ​ക്ഷ​ണ അ​വ​ശി​ഷ്ടം, മെ​ഡി​ക്ക​ല്‍ മാ​ലി​ന്യം, സാ​നി​ട്ട​റി മാ​ലി​ന്യം, അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ള്‍, ജൈ​വാം​ശ​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. മ​റ്റെ​ല്ലാ അ​ജൈ​വ പാ​ഴ്‌വ​സ്തു​ക്ക​ളും ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളും സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ത​ദ്ദേ​ശ മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്‍ ഇ​ക്കോ ബാ​ങ്കി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള കാ​മ്പെ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ക്കോ​ബാ​ങ്ക് പ്ര​വ​ര്‍​ത്ത​നം. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ​ത്തി​ന് പു​തി​യൊ​രു ചു​വ​ടു​വ​യ്പാ​ണ് ഇ​ക്കോ ബാ​ങ്കി​ലൂ​ടെ ക്ലീ​ന്‍ കേ​ര​ളാ​ക​മ്പ​നി ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ മാ​നേ​ജ​ര്‍ എം.​ബി. ദി​ലീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ക്കോ​ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന​വു​മാ​യി​ബ​ന്ധ പെ​ടാ​വു​ന്ന ന​മ്പ​ര്‍ 7558089933, 04683588776

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...