സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത. നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രംവാത ചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. നാളെ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. നാളെ മുതൽ ഓഗസ്റ്റ് 28 വരെ മത്സ്യ ബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

യെല്ലോ അലേർട്ട്
26/08/2025: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്
27/08/2025 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്
28/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 26/08/2025 മുതൽ 28/08/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം ; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ...

0
കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം...

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ് ; രണ്ടുപേർ കൊല്ലപ്പെട്ടു

0
ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം....

പയ്യന്നൂരിലെ ഒന്നരവയസുകാരന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച...

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

0
ഹാനോയി: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ...