പ്രകൃതി സൗഹൃദ നിര്‍മ്മാണ രീതി അനുയോജ്യം – മന്ത്രി പി. എ. മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതചട്ടം പാലിച്ച് സങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റമറ്റതും ഗുണമേന്മയുള്ളതുമായ നിര്‍മാണരീതികള്‍ സജീവമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പത്തനംതിട്ട കുലശേഖരപതിയില്‍ ജില്ലാ കലക്ടര്‍ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച ഒദ്യോഗിക വസതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹരിതചട്ടപ്രകാരം നിര്‍മിച്ച പൊതുമരാമത്ത് വകുപ്പിന്റെ ആദ്യകെട്ടിടമാണിത്. പ്രാദേശികമായി ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കള്‍, കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ സഹായിക്കുന്ന ലോ വോളടൈല്‍ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്. സോളാര്‍ പാനലുകള്‍, വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ലോ ഫ്ളോ പ്ലമിംഗ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ക്ക് ശേഷം മറ്റ് വര്‍ക്കുകള്‍ക്കായി പൊളിയ്ക്കുന്നത് ഒഴിവാക്കാന്‍ കോമ്പോസിറ്റ് ടെന്‍ഡറാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും പറഞ്ഞു.

ജില്ലയില്‍ പുതിയ മിനിസിവില്‍ സ്റ്റേഷനായി ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജുഡീഷ്യല്‍ കോപ്ലക്സിനായി സ്ഥലം ഏറ്റെടുക്കുന്നതും അവസാന ഘട്ടത്തിലാണ്. ജില്ലാകലക്ടറുടെ വസതിയുടെ അരികിലുള്ള മില്‍മയുടെ സ്ഥലം ഏറ്റെടുത്ത് പുതിയ നിര്‍മാണങ്ങള്‍ നടത്തുന്നത് മന്ത്രി ചിഞ്ചുറാണിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പത്തനംതിട്ട വില്ലേജിന്റെ റീസര്‍വേ നടപടികള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പറഞ്ഞു. പത്തനംതിട്ട കുലശേഖരപതിയില്‍ മില്‍മയുടെ കൈവശമുണ്ടായിരുന്ന 29.54 ആര്‍ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്താണ് ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതി നിര്‍മിച്ചിട്ടുള്ളത്. 1.24 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി നിര്‍മിച്ചിരിക്കുന്ന 450 സ്വ.മീ വിസ്തീര്‍ണമുള്ള കെട്ടിടം ഓഫീസ്, വസതി എന്നീ രണ്ട് ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. മാത്യു ടി. തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, നഗരസഭാ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷൈലജ, മറ്റുജനപ്രതിനിധകള്‍, രാഷ്ട്രീയകഷി പ്രതിനിധികള്‍, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി. കെ. ജാസ്മിന്‍, എഡിഎം ബി. ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...