തദ്ദേശ അദാലത്ത് നാളെ (സെപ്തംബര്‍ 10) പരാതികളെല്ലാം തീര്‍പ്പാക്കാന്‍ മന്ത്രി എം.ബി. രാജേഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുജനം പരാതിപ്പെട്ടിട്ടുംതീര്‍പ്പാകാത്ത വിവിധ ആവലാതികളുടെ തത്സമയപരിഹാരവുമായി ജില്ലാതല തദ്ദേശ അദാലത്ത് നാളെ (സെപ്തംബര്‍ 10) രാവിലെ 8.30 മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍. ഓണ്‍ലൈനായി സ്വീകരിച്ചവ ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രിസഭയുടെ വാര്‍ഷികത്തിന്റെ ഭാഗമായ പരിപാടി. രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്-കംപ്ലീഷന്‍- ക്രമവത്ക്കരണം, വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃപദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍, മാലിന്യസംസ്‌ക്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത തുടങ്ങിയവയിലെ പരാതികളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈനായി 819 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പുതിയവ രാവിലെ 08.30 മുതല്‍ സ്വീകരിക്കുന്നുമുണ്ട്. ലൈഫ്, അതിദാരിദ്ര്യം എന്നിവയിലുള്ള പുതിയ പരാതികള്‍ക്ക് അവസരമില്ല.

അദാലത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് പ്രധാന ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് വഴി ഇന്‍ഡോര്‍‌ സ്റ്റേഡിയത്തിന് സമീപമുള്ള മെയിന്‍ ഹാളിലെ റിസപ്ഷന്‍ കൗണ്ടറില്‍ നിന്ന് ടോക്കണുകള്‍ വാങ്ങി പ്രവേശിക്കാം. ഓണ്‍ലൈന്‍ പരാതി നല്‍കിയവര്‍ക്ക് വൊളന്റിയേഴ്‌സ് മുഖാന്തിരം അദാലത്ത് സമിതികളുടെ മുന്നിലെത്താം. അവിടെ പരിഹാരമാകാത്തവ മന്ത്രിക്ക് മുന്നിലേക്കെത്തിക്കാനും സംവിധാനമുണ്ട്. നിമയചട്ട ഭേദഗതി ഉള്‍പ്പെടെ നടത്തിയാണ് ഇതുവരെയുള്ള അദാലത്തുകളില്‍ സുപ്രധാന തീരുമാനങ്ങളും പരിഹാരനിര്‍ദേശങ്ങളും കൈക്കൊണ്ടത്. സമാനമായ നടപടികളാകും ജില്ലയിലും സ്വീകരിക്കുക. ഉദ്ഘാടന സമ്മേളനത്തില്‍ കെ. യു. ജനീഷ് കുമാര്‍ എം. എല്‍. എ അധ്യക്ഷനാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറുമാണ് മുഖ്യഅതിഥികള്‍. വിശിഷ്ട അതിഥികളായി ആന്റോ ആന്റണി എം.പി, എം. എല്‍. എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍ എന്നിവരും ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...