കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച്‌ എയര്‍ അറേബ്യ

For full experience, Download our mobile application:
Get it on Google Play

അബുദാബി : കേരളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിച്ച്‌ എയര്‍ അറേബ്യ. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് ചെലവുകുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത്. അടുത്തമാസം ആദ്യ ആഴ്ച മുതല്‍ തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 499 ദര്‍ഹം മുതലാണ് ടിക്കറ്റ് ചാര്‍ജ് തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലും ചെലവു കുറഞ്ഞ സര്‍വീസിനെപ്പറ്റിയുള്ള അറിയിപ്പ് എയര്‍ അറേബ്യ നല്‍കിയിട്ടുണ്ട്.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം നവംബര്‍ മൂന്നിന് രാത്രി 10.55ന് പുറപ്പെടും. അബുദാബി-കോഴിക്കോട് നവംബര്‍ അഞ്ചിന് രാത്രി 11.30നും തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് നവംബര്‍ 16ന് ഉച്ചയ്ക്ക് 1.15നും ആരംഭിക്കും. airarabia.com വഴി വെബ് സൈറ്റിലൂടെ ബുക്കിംഗ് നടത്താം. ചെലവു കുറഞ്ഞ സര്‍വീസ് നിരവധി മലയാളികള്‍ക്ക് പ്രയോജനപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...