തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇ.ഡി പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്‌. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം രാജുവിന്റെ കെ.എസ്.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റിന് സമീപമുള്ള ഓഫീസിലും രാമന്‍ചിറയിലുള്ള വീട്ടിലുമാണ് ഇന്നുരാവിലെ മുതല്‍  ഇ.ഡി യുടെ റെയ്ഡ്‌ നടക്കുന്നത്. രണ്ടര കോടി രൂപയാണ് കണ്ഠരര് രാജീവര് ഈ ബാങ്കില്‍ നിക്ഷേപിച്ചത്. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് സ്ഥാപനം നേരത്തേ പൂട്ടിപോയിരുന്നു. സ്ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ല എന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. സ്വര്‍ണ്ണകൊള്ള കേസുമായി ബന്ധപെട്ട്‌ എസ്.ഐ.റ്റി നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...