എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് പ്രതിഷ്ഠയും ഉദ്ഘാടനവും ഫെബ്രുവരി 6 ന് നടക്കും

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് പ്രതിഷ്ഠയും ഉദ്ഘാടനവും ഫെബ്രുവരി 6 ന് നടക്കും. വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് എൽ പി സ്കൂളിന്റെ പുതിയതായി നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും ഉദ്‌ഘാടനവും നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണവുമാണ് നടക്കുന്നത്. സി എസ് ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മഹായിടവക ഭാരവാഹികളായ റവ. അനിയൻ കെ പോൾ, അഡ്വ. സ്റ്റീഫൻ ജെ ഡാനിയേൽ, റവ. ജിജി ജോൺ ജേക്കബ്, അഡ്വ. ഷീബ തരകൻ, റവ. സുമോദ് സി ചെറിയാൻ, റവ ഡോ. പി കെ കുരുവിള, റവ. സോജി വർഗീസ് ജോൺ എന്നിവർ സഹ കാർമികത്വം വഹിക്കും. 4:00 pm ന് നടക്കുന്ന സാംസ്‌കാരിക ഘോഷ യാത്ര വിദ്യാലയത്തിൽ നിന്നുമാരംഭിച്ച് ചന്തയിലെത്തി കവല ചുറ്റി വിദ്യാലയത്തിൽ സമാപിക്കും.

വാദ്യ ഘോഷങ്ങളുടെയും, നിശ്ചല രൂപങ്ങളും അകമ്പടിയേകുന്ന ഘോഷയാത്രയിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ എന്നിവർ അണി നിരക്കും. 5മണിക്ക് നടക്കുന്ന പൊതു സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണം തിരുവിതാംകൂർ രാജ കുടുംബ പ്രതിനിധി അവിട്ടം തിരുനാൾ ആദിത്യ വർമ നിർവഹിക്കും.

സുവനീർ പ്രകാശനം ആന്റോ ആന്റണി എം.പിയും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികളുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എം.എല്‍.എ ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ ഉദ്ഘാടനം മുൻ എം.എല്‍.എ രാജു എബ്രഹാമും നിർവഹിക്കും. ഓക്സ്ഫംന്റെ അന്താരാക്ഷ്ട്ര ഡയറക്ടർ ജെ എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും. ഹരിത വിദ്യാലയ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോണിയ മനോജ്‌, സ്കോളർഷിപ്പുകളുടെ വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ എൻഡോവ്മെന്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രമാ ദേവിയും നടത്തും.

ഓക്സ്ഫംന്റെ അന്താരാഷ്ട്ര ഡയറക്ടർ ജെ എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളുടെ കലാ പരിപാടികൾ, ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് മുഹമ്മദ്‌ യാസീന്റെ കീ ബോർഡ് അവതരണം, ബാനർജീസ് കനൽ ബാൻഡിന്റെ നാടൻ പാട്ട്, കൊച്ചിൻ പയസിന്റെ വയലിൻ ഫ്യൂഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിപുലമായി സംഘടിപ്പിച്ചിരിക്കുന്ന അപ്പാണ്യം ഭക്ഷ്യ മേളയിൽ തനതു കേരള വിഭവങ്ങൾക്ക് പുറമേ അറേബ്യൻ, ചൈനീസ് വിഭവങ്ങൾ തുടങ്ങി 10 സ്റ്റാളുകൾ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...