സഹകരണ മേഖലയിലെ ഇ.ഡി ഇടപെടൽ; യുഡിഎഫ്- എല്‍ഡിഎഫ് കൂട്ടായ്മ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സഹകരണ മേഖലയിലെ ഇ.ഡി ഇടപെടലിനെതിരെ യുഡിഎഫ്- എല്‍ഡിഎഫ് സഹകാരികള്‍ ഒരുമിക്കുന്നു. കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ഇരു മുന്നണികളിലെയും പാർട്ടികള്‍ നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളുടെ ഭാരവാഹികളെ ഉള്‍പ്പെടുത്തി കൂട്ടായ്മക്ക് രൂപം നൽകി. സഹകരണ സംരക്ഷണ സമിതിയെന്ന പേരില്‍ കോഴിക്കോട് കേന്ദ്രമാക്കിയാണ് കൂട്ടായ്മ. സമിതിയുടെ പ്രക്ഷോഭ പരിപാടി സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കടുത്ത നടപടികളിലേക്ക് കടന്നതിന് പിന്നാലെ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇ.ഡി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും ഇ.ഡി കടന്നിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് ബാങ്കുകളും സംഘങ്ങളും കേന്ദ്ര ഏജന്‍സിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒരുമിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജി.സി പ്രശാന്ത് കുമാര്‍ ചെയര്‍മാനും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും സിപിഎം നേതാവുമായ എം.മെഹബൂബ് കണ്‍വീനറുമായുള്ള സഹകരണ സംരക്ഷണ സമിതിയാണ് രൂപീകരിച്ചത്. സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഈ മാസം അഞ്ചിന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കരുവന്നൂർ വിഷയത്തില്‍ കോൺ​ഗ്രസ് സമരത്തിലാണെന്നത് യോജിപ്പിന് തടസമല്ലെന്നാണ് ചേവായൂർ സഹകരണ ബാങ്കിന്റ പ്രസിഡന്റ് കൂടിയായ കോൺ​ഗ്രസ് നേതാവ് ജി.സി പ്രശാന്ത് കുമാർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...