ഇഡി രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണം ; വി.ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ വേട്ടയ്ക്കായി പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേന്ദ്ര സർക്കാർ തീറ്റിപ്പോറ്റുന്ന ഒരു സംഘമാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. ഇന്ത്യയിൽ ഏറ്റവും വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസിയായി ഇഡി മാറിയെന്നും, രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇവരെ തുടലഴിച്ചു വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-ബിജെപി ഗൂഢാലോചന ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് നേരെ നടന്ന കിരാതമായ ആക്രമണങ്ങളുടെ മറ്റൊരു രൂപമാണ് കേന്ദ്രാധികാരം ഉപയോഗിച്ച് കേരളത്തിൽ നടക്കുന്നത്. ഡൽഹിയിൽ അരവിന്ദ് കേജരിവാളിനെതിരെ കോൺഗ്രസ് സ്വീകരിച്ച അതേ നിലപാടാണ് കേരളത്തിൽ പിണറായി വിജയനെതിരെയും അവർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ്-ബിജെപി ‘ഡീൽ’ നിലനിൽക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു നൽകിയതെന്നും രാജേഷ് ആരോപിച്ചു. ഈ വോട്ട് കച്ചവടത്തിന് പിന്നാലെയാണ് ഇപ്പോൾ രാഷ്ട്രീയ വേട്ട നടക്കുന്നത്. വി.ഡി സതീശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. മംഗലാപുരത്തേക്ക് 1500 രൂപയുടെ വന്ദേഭാരത് ടിക്കറ്റ് ലഭ്യമായിരിക്കെ, 25 ലക്ഷം രൂപ മുടക്കി ചാർട്ടർ ചെയ്ത വിമാനത്തിൽ വി.ഡി സതീശൻ യാത്ര ചെയ്തത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട ഒരു വ്യക്തിയും സതീശനോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...