മാസപ്പടി കേസിൽ ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാസപ്പടി കേസിൽ ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ – എക്സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ടി. വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്. ‌സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത് എന്ന് ഇഡി കൃത്യമായി പരിശോധിക്കും. കേസിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുണ്ടാക്കിയ കരാറുകൾ, കൈമാറിയ തുക എന്നിവ സംബന്ധിച്ച നിരവധി പേജുകളുള്ള ചോദ്യാവലിയാണ് ഇഡി ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച 134 സുപ്രധാന രേഖകൾ ഇഡിക്ക് കൈമാറാൻ കഴിഞ്ഞ ദിവസം കലൂർ പിഎംഎൽഎ കോടതി ഉത്തരവിട്ടിരുന്നു. ഈ രേഖകളിലെ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ നടക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...