Wednesday, May 14, 2025 12:35 am

നാഷണല്‍ ഹെറാള്‍ഡ് കേസ് : ഡി കെ ശിവകുമാറിനെയും സഹോദരനെയും ഇ ഡി ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിനെയും സഹോദരനെയും ഇ ഡി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതനുസരിച്ച് ശിവകുമാര്‍ ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്തുകയായിരുന്നു. യങ് ഇന്ത്യ ലിമിറ്റഡുമായി ഡികെ ശിവകുമാര്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.

ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നു പോകുന്നതിനാല്‍ തീയതി മാറ്റിവെ യ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അന്വേഷണ ഏജന്‍സി ഇത് തള്ളുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരെയും ഇ ഡി ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവകുമാര്‍ ഇ ഡി ഓഫീസില്‍ നിന്നും മടങ്ങി. യങ് ഇന്ത്യ ലിമിറ്റഡിന് ഇരുവരും സംഭാവന നല്‍കിയ പണത്തിന്‍റെ ഉറവിടത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വഴി വിട്ട് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ കഴിഞ്ഞ മാസവും ശിവകുമാറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....