മലപ്പുറം : മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡിൽ പി. വി അൻവർ ഇന്ന് മാധ്യമങ്ങളെ കാണും. 14 മണിക്കൂർ നീണ്ട പരിശോധനയാണ് ഇഡി നടത്തിയത്. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട്, ചെന്നൈ യൂണിറ്റുകളിലെ സംഘമാണ് അൻവറിന്റെ വസതിയിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടതിയത്. പി.വി അൻവറിന്റെ ഒതായിലെ വീട്ടിൽ ഇന്നലെ ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. കെഎഫ്‌സിയിൽ നിന്ന് ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയുടെയും പരിശോധന. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നേരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനില്‍ നിന്ന് 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയുടെയും പരിശോധന. പി.വി അൻവറിന്റെ ഒതായിലെ വീടിന് പുറമെ മഞ്ചേരിയിലെ സിൽസില പാർക്കിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. അൻവറിന്റെ ഡ്രൈവർ സിയാദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് ഇഡിയുടെ പരിശോധന.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































