ഇടുക്കിയിൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സമവായം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അവസാന നിമിഷം വരെയും നാടകീയ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഇടുക്കിയിൽ കോൺഗ്രസിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷവും ജില്ല പഞ്ചായത്ത് ഡിവിഷനുകളെ ചൊല്ലി തർക്കങ്ങളുയർന്നു. വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചാണ് പത്രിക സമർപ്പിച്ചത്. ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സ്ഥാനാർഥി പട്ടികയിൽ സമവായം. ഉപ്പുതറ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഫ്രാൻസിസ് ദേവസ്യയും പൈനാവ് ഡിവിഷനിൽ ഉപാധ്യക്ഷൻ ടോണി തോമസും മത്സരിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

ഗ്രൂപ്പ് സമ്മർദത്തെ തുടർന്ന് സീറ്റുകൾ പരസ്പരം വെച്ച് മാറാൻ ഇരുവരോടും ജില്ലാ നേതൃത്വം നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ ജില്ലാ പ്രസിഡന്റ് തയ്യാറായില്ല. ആദ്യം നിശ്ചയിച്ച ഉപ്പുതറ ഡിവിഷനിൽ തന്നെ മത്സരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഒടുക്കം ഹൈക്കമാന്റിന്റെ നേരിട്ടുള്ള ഇടപെടലിൽ ജില്ലാ നേതൃത്വത്തിനു വഴങ്ങാൻ ഫ്രാൻസിസ് അതൊക്കപറമ്പൻ നിർബന്ധിതനായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...