രാജസ്ഥാനിലെ കാബിനറ്റ് മന്ത്രി രാജേന്ദ്ര സിങ് യാദവിന്റെ വീട്ടിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മന്ത്രിയുടെ വസതിയിൽ റെയ്ഡ് തുടങ്ങിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊട്പുട്ലി മണ്ഡലത്തിലെ എംഎൽഎയായ രാജേന്ദ്രസിങ്ങിനെ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ഇഡി റെയ്ഡ് നടത്തിയത്.  ഇഡിക്കൊപ്പം ആദായനികുതി വകുപ്പും റെയ്ഡിൽ പങ്കെടുത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മന്ത്രിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ദില്ലിയിൽ നിന്നെത്തിയ സംഘമാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുന്ന സമയം മന്ത്രിയുടെ വസതിയിലേക്കുള്ള വരവും പോക്കും നിയന്ത്രിച്ചിരുന്നു. ആഭ്യന്തരം, ഉന്നതവി​ദ്യാഭ്യാസം, ആസൂത്രണം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് രാജേന്ദ്ര സിങ്. മന്ത്രിയുമായി ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് സൂചന. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് മന്ത്രിയുമായും കുടുംബാം​ഗങ്ങളുമായും ബന്ധപ്പെട്ട അമ്പതോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. രാജേന്ദ്ര സിങ്ങിന് ബന്ധമുള്ള കമ്പനി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്തെന്നാണ് പ്രധാന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...