വെള്ളാപ്പള്ളിക്ക് തിരിച്ചടി : ദില്ലി എസ്എൻഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കോടതി വിലക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ട നടപടി താൽകാലികമായി വിലക്കി ദില്ലി രോഹിണി കോടതി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ടി പി മണിയപ്പന്‍ ചുമതല ഏല്‍ക്കുന്നത് രോഹിണിയിലെ ജില്ലാ കോടതി താത്കാലികമായി വിലക്കി. കേസ് ഇനി പരിഗണിക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതി നിർദ്ദേശം. ദില്ലി യൂണിയൻ പിരിച്ചുവിട്ട നടപടിക്കെതിരെ യൂണിയന്‍റെ സെക്രട്ടറി എസ്. സതീശനാണ് ദില്ലി രോഹിണിയിലെ ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നല്‍കിയ ഹര്‍ജിലാണ് രോഹിണിയിലെ ജില്ലാ കോടതിയുടെ ഇടപെടൽ.

എസ്എന്‍ഡിപി യോഗത്തില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വ്യാപകമായി യൂണിയനുകള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ അനില്‍ കുമാര്‍, ദില്ലി യൂണിയന്‍ മുന്‍ പ്രസിഡന്‍റും അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ട ടി.പി. മണിയപ്പന്‍, ടി.പി മന്മഥന്‍ എന്നിവരായിരുന്നു എതിർകക്ഷികൾ. കേരളത്തിൽ 70-ഓളം അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഇങ്ങനെ നിയമിച്ചെന്നും കേരള ഹൈക്കോടതി ഉത്തരവ് മറിക്കടക്കാൻ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർക്കായി അഭിഭാഷകൻ ദീപക് പ്രകാശ് വാദിച്ചു. എസ്എൻഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ അനില്‍കുമാറിന് വേണ്ടി അഭിഭാഷക യോഗ മായ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...