നാഷണൽ ഹെറാൾഡ് കേസ് : ഡികെ ശിവകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണ്ണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിലെ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച ഇഡി ഇന്ന് തന്നെ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

സെപ്തംബർ 19ന് ഡൽഹിയിലെ ഇഡി ഓഫീസിൽ വെച്ച് ഡികെ ശിവകുമാറിനെ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിലും രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ട്രസ്റ്റായ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന് തന്‍റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവനകളിലും തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019 സെപ്റ്റംബർ 3 ന് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും അതേ വർഷം ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രം കണക്കിലെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഈ വർഷം മേയിൽ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...