പെൺമക്കളുടെ വിവാഹത്തിന് പണംകൂട്ടിവെക്കാതെ അവർക്ക് വിദ്യാഭ്യാസം നൽകൂ : സാമന്ത

For full experience, Download our mobile application:
Get it on Google Play

പെൺകുട്ടികൾക്ക് പതിനെട്ടു കഴിയുന്ന കാലം മുതൽ വിവാഹപ്രായമായി എന്നു കരുതുന്നവർ ഇന്നുമുണ്ട്. വിവാഹത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് ഈ കാലത്തും തിരിച്ചറിയാത്തവർ. അത്തരക്കാർക്ക് ശക്തമായൊരു സന്ദേശം പങ്കുവെക്കുകയാണ് ചലച്ചിത്ര താരം സാമന്ത. പെൺകുട്ടികൾ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത പങ്കുവെക്കുന്നത്.

താരം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിനു പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്ന് പറയുകയാണ് സാമന്ത. അതിനേക്കാളെല്ലാം പ്രധാനമായി അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവൾക്കു വേണ്ടി ജീവിക്കാൻ പ്രാപ്തയാക്കൂ എന്നും കുറിപ്പിലുണ്ട്. അവനവനെ സ്നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെൺമക്കളെ പഠിപ്പിക്കുന്നതിനൊപ്പം വേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തമാക്കാൻ പറയുകയാണ് സാമന്ത.

നിരവധി പേരാണ് സാമന്തയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. അടുത്തിടെ നടൻ നാ​ഗചൈതന്യയുമായി വിവാഹമോചനം നേടിയതിനു പിന്നാലെ താരം സൈബർ ആക്രമണം നേരിട്ടിരുന്നു. പിന്നാലെ ആത്മവിശ്വാസമുള്ള സ്ത്രീയായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി സ്റ്റോറികളും ചിത്രങ്ങളും സാമന്ത പങ്കുവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...