ആലപ്പുഴ: ചാരുംമൂടിൽ രണ്ടാനമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ ഒമ്പത് വയസ്സുകാരിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. രണ്ടാനമ്മയും അച്ഛനും തന്നോട് ക്രൂരമായാണ് പെരുമാറുന്നത് എന്നാണ് പെൺകുട്ടി ഡയറിക്കുറിപ്പിൽ പറയുന്നത്. രണ്ടാനമ്മ തന്റെ മുഖത്തടിച്ചെന്നും തനിക്ക് പേടിയാണെന്നും കുട്ടി പറയുന്നുണ്ട്. കുട്ടിയെ മർദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാനമ്മക്കും അച്ഛനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ”സാധാരണയായി കുഞ്ഞുമനസ്സുകളിലെ സന്തോഷവും കൗതുകവും നിറഞ്ഞ ഡയറിക്കുറിപ്പുകളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കാറ്. പക്ഷേ, ഇന്ന് ഈ ഡയറിക്കുറിപ്പ് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ആലപ്പുഴ ചാരുംമൂടിലെ ഈ ഒമ്പത് വയസ്സുകാരിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. ഈ മോളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും ഈ കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യും. കുഞ്ഞുമോളുടെ കൂടെ ഈ നാടുണ്ട്”- ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























