ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സീറ്റുകളും പുതിയ കോഴ്സുകളും ; മന്ത്രി ആർ ബിന്ദു‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയിൽ സീറ്റുകൾ കൂട്ടുമെന്ന് മന്ത്രി ആർ ബിന്ദു. പുതിയ കോഴ്സുകൾ തുടങ്ങും. ഗവേഷണ സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമ​ഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാൻ തീരുമാനമായി. ഡോ ശ്യാം ബി മേനോൻ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ, ഡോ എൻ കെ ജയകുമാർ അധ്യക്ഷനായി സർവകലാശാല നിയമപരിഷ്കാര കമ്മീഷൻ, പരീക്ഷനടത്തിപ്പ് പരിഷ്കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്കരണ കമ്മീഷൻ എന്നങ്ങനെയാണ് അവ.

ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളജിൽ എത്തുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കും. കോവിഡ് മൂലം നേരിട്ട് ക്ലസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ലാസ് സംവിധാനം തുടരുമെന്നും കോളജുകൾ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻവെള്ളിയാഴ്ച പ്രിൻസിപ്പാൽമാരുടെ യോഗം ചേരും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...